സ്നേഹവും പ്രാർത്ഥനയും വേണമെന്ന്
ലിസി
38 വർഷങ്ങള്‍ക്കുശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയതിനുപിന്നാലെ സന്തോഷം പങ്കുവച്ച് ലിസി.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തില്‍ കല്യാണി പ്രിയദർശന്റെ 'റീല്‍ അമ്മ" ആയാണ് ലിസി.
'' പ്രിയേട്ടനൊപ്പം അവസാനം പ്രവർത്തിച്ചിട്ട് 38 വർഷമായിരിക്കുന്നു. ഞങ്ങള്‍ അവസാനമായി ഒരുമിച്ച സിനിമ ചിത്രം ആയിരുന്നു. ഏറ്റവും വലിയ സന്തോഷം മകള്‍ കല്യാണിയുടെ റീല്‍ അമ്മയായി എത്തുന്നു എന്നതാണ്. പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തില്‍ അറിയാം. എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങള്‍വരെ അദ്ദേഹത്തിന് അറിയാം. എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയാം. ഇതുകേട്ടപ്പോള്‍ പ്രിയേട്ടൻ തമാശയായി പറഞ്ഞു, അവളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങളും എനിക്കറിയാം എന്നായിരുന്നു. പ്രിയേട്ടനും കല്യാണിക്കും ഒപ്പം പ്രവർത്തിക്കാൻ ലഭിച്ച ഇൗ മികച്ച അവസരത്തിന് കല്യാണ്‍ ജുവലേഴ്സിനോട് അഗാധമായി നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരെ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും പിന്തുണയും ആവശ്യമാണ് . "" ലിസിയുടെ വാക്കുകള്‍.
ദുല്‍ഖർ സല്‍മാൻ , റിമിടോമി, നമിത പ്രമോദ്, മായ മോഹൻലാല്‍, നസ്രിയ നസിം, നസ്‌ലിൻ , സുഹാസിനി, മീന, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.
ലിസി, കല്യാണി പ്രിയദർശൻ, എന്നിവരോടൊപ്പം തമിഴ് നടൻ പ്രഭുവും പരസ്യചിത്രത്തില്‍ അണിനിരക്കുന്നു.

