Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻ.സി.പി പിളര്‍ന്നു, പുതിയ പാര്‍ട്ടി അടുത്ത മാസം

എൻ.സി.പി പിളര്‍ന്നു, പുതിയ പാര്‍ട്ടി അടുത്ത മാസം

കൊച്ചി: എൻ.സി.പി. (എസ്) സംസ്ഥാന ഘടകം പിളർന്നു. ശരത് പവാർ നയിക്കുന്ന കേന്ദ്രനേതൃത്വത്തിന്റെ ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ച്‌ മുൻമന്ത്രി എ.കെ.ശശീന്ദ്രന്റെയും തോമസ് കെ.തോമസിന്റെയും നേതൃത്വത്തിലുള്ളവരാണ് ഇന്നലെ കൊച്ചിയില്‍ യോഗംചേർന്നശേഷം എൻ.സി.പി വിട്ടത്.

പുതിയപാർട്ടി അടുത്തമാസം പ്രഖ്യാപിക്കും.

തോമസ് കെ.തോമസിനെ മാറ്റി അഡ്വ. പി.എം.സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്റായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണ് പിളർപ്പ്. ദേശീയ ജനറല്‍ സെക്രട്ടറി പി.സി.ചാക്കോയോടുള്ള എതിർപ്പും പിളർപ്പിന് പിന്നിലുണ്ട്. പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും അണികളും ഇടതുപക്ഷത്തുള്ള എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസിനുമൊപ്പമാണ്. അതിനിടെ ഇന്നലെ ഒ‌ൗദ്യോഗികപക്ഷം കോട്ടയത്ത് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi