Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എരിഡയില്‍ സംയുക്ത മേനോന്‍

എരിഡയില്‍ സംയുക്ത മേനോന്‍

സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമാക്കി വി .കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന്റെ ചിത്രീകരണം ബംഗ്ളൂരുവില്‍ ആരംഭിച്ചു. നാസര്‍ ,കിഷോര്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് മറ്റു താരങ്ങള്‍.എരിഡ എന്നത് ഗ്രീക്ക പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണിത്.അരോമ സിനിമാസ്,ഗുഡ് കമ്ബനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.വെെ .വി രാജേഷ് തിരക്കഥയും സംഭാഷണവും എഴുതുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi