Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

എസ്.എന്‍ കോളേജില്‍ യുവജന ദിനാചരണം

തിരുവനന്തപുരം: ചെമ്ബഴന്തി ശ്രീനാരായണ കോളേജില്‍ രാഷ്ട്രതന്ത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന യോഗം എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. പ്രമോദ് വെള്ളച്ചാല്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഏതൊരു നാടിന്റെയും കരുത്ത് അവിടുത്തെ യുവജന സമൂഹമാണെന്നും ജാതി, മത സമവാക്യങ്ങള്‍ക്കതീതമായി യുവജന കൂട്ടായ്മ ഉണ്ടാവുമ്ബോള്‍ മാത്രമാണ് ഓരോരാജ്യത്തിന്റെയും ഉള്‍വിളി കേള്‍ക്കാന്‍ അതാത് ഭൂപ്രദേശങ്ങള്‍ക്ക് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. എസ്.ആര്‍. ജിത അദ്ധ്യക്ഷത വഹിച്ചു. പഠന വകുപ്പ് മേധാവി ഡോ.

രാഖി വിശ്വംഭരന്‍ ആശംസയര്‍പ്പിച്ചു. വെബിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. അഭിലാഷ് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അനാമിക പ്രജിന്‍ നന്ദിയും പറഞ്ഞു. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi