Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

എസ്. രമേശന്‍ നായരുടെ വിയോഗം വലിയ നഷ്‌ടം: ഗോകുലം ഗോപാലന്‍

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായരുടെ വിയോഗം മലയാള ചലച്ചിത്ര - സാഹിത്യ - ഗാന ശാഖയ്ക്ക് വലിയ നഷ്ടമാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ആളുകള്‍ക്കിടയിലേക്ക് പെട്ടെന്ന് കടന്നു ചെല്ലുന്ന ഗാനങ്ങളും കവിതകളുമായിരുന്നു അദ്ദേഹത്തിന്റേത്. 1990കളിലും 2000ന്റെ തുടക്കത്തിലും മലയാള ചലച്ചിത്ര ഗാനരംഗത്ത് തിളക്കമാര്‍ന്ന വ്യക്തിത്വമായിരുന്നു രമേശന്‍ നായര്‍. അദ്ദേഹം എല്ലാം കൃതികളും തനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു.

തികഞ്ഞ ശ്രീനാരായണ ഗുരു വിശ്വാസിയായ അദ്ദേഹം ജാതിമത ചിന്തകള്‍ക്കപ്പുറം മനുഷ്യരെ തുല്യരായാണ് കണ്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ മുന്‍നിറുത്തി രചിച്ച ഗുരുപൗര്‍ണമി എന്ന കൃതി അദ്ദേഹത്തെ പ്രശസ്തനാക്കി.

ആ കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചത്.

നമുക്ക് നഷ്ടമായത് അക്ഷര സൂര്യനെയാണ്. അദ്ദേഹവുമായുള്ള തന്റെ അടുപ്പത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടയില്‍ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടത് പുനര്‍നിര്‍മ്മിച്ച അദ്ദേഹത്തിന്റെ വീട്ടില്‍ വിളക്ക് കത്തിക്കണമെന്ന് മാത്രം. ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നതായും ഗോകുലം ഗോപാലന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi