ആലുവ: എം.ജി സർവകലാശാല ബി.എഡ് ഫിസിക്കല്‍ സയൻസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എയ്ഞ്ചല്‍ മരിയയെ മഹിളാ കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി ആദരിച്ചു.
പ്രസിഡന്റ് അച്ചാമ്മ സ്റ്റീഫൻ ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി ലിസ ജോണ്‍, വൈസ് പ്രസിഡന്റ് ലില്ലി ജോയ്, ബൂത്ത് പ്രസിഡന്റ് റിനി ജോമോൻ എന്നിവർ സന്നിഹിതരായി. ചുണങ്ങംവേലി പ്ളാക്കല്‍ ഫ്രാൻസിസ് - ദീപ ദമ്പതികളുടെ മകളാണ് എയ്ഞ്ചല്‍.
