തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജരാജ രത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. 1954ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തിയ പത്മനാഭന് 84 വയസുണ്ട്. പ്രായാധിക്യം മൂലം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂര്‍ പത്മനാഭന്‍. 1962 മുതലാണ് പത്മനാഭന്‍ ഗുരുവായൂരപ്പന്റെ തിടമ്ബേറ്റാന്‍ തുടങ്ങിയത്. പത്മനാഭന് ഗജരത്നം, ഗജചക്രവര്‍ത്തി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്(2.25ലക്ഷം രൂപ).

