കട്ടപ്പന: കേരള ഗണക മഹാസഭയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ്‌ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംവരണ പട്ടിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ധര്‍ണ. ജില്ലാ കമ്മിറ്റിയംഗം രഘു കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എം.ജി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മിനി രവി, കെ.എന്‍. ഷാജികുമാര്‍, പി.ഡി. വിനോദ്, പി.വി. സുഭാഷ്, എസ്. സുരേഷ്, വി.ആര്‍. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
