Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗംഗാ നദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധിപേരെ കാണാനില്ല

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധിപേരെ കാണാനില്ല

ട്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. അഞ്ചുപേരെ കാണാതായി. ഇന്ന് രാവിലെ പട്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം.

മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ കാറ്റിനെത്തുടർന്നാണ് ബോട്ട് മുങ്ങിയത്.

14പേർ ബോട്ടിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുങ്ങുന്നത് കണ്ട സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍പ്പെട്ട ചിലരെ ഇവർ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു ബോട്ടില്‍ കയറ്റിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഏഴുപേർ സുരക്ഷിതരാണ്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. എസ്‌ഡിആർഎഫ് സംഘം കൂടി സ്ഥലത്തെത്തി തെരച്ചില്‍ നടത്തുമെന്ന് ബാർഹ് എസ്‌ഡിപിഒ രാമകൃഷ്‌ണ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi