Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗൗതം കൃഷ്ണയ്ക്ക്  സ്വീകരണം നല്‍കി

ഗൗതം കൃഷ്ണയ്ക്ക് സ്വീകരണം നല്‍കി

ഇരിട്ടി: ദേശീയ കായിക മേളയിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പരിക്കളം ശാരദവിലാസം എ.യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണയ്ക്ക് ഉളിക്കല്‍ ടൗണില്‍ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ കെ.ജി. ദിലീപ് അദ്ധ്യക്ഷനായി. ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.

സുജി, സ്കൂള്‍ ഭരണ സമിതി പ്രസിഡന്റ് പി.വി ഉഷാദ്, പ്രധാനാദ്ധ്യാപകൻ കെ.കെ സുരേഷ് കുമാർ, വാർഡംഗം എ.കെ നിർമ്മല, പി.ടി.എ പ്രസിഡന്റ് സുജീഷ് വയത്തൂർ, മദർ പി.ടി.എ പ്രസിഡന്റ് പി. ഖദീജ, കായികാദ്ധ്യാപകരായ സ്റ്റീഫൻ മാത്യു, എ.ജെ. ബെഞ്ചമിൻ, ബിനു മുട്ടത്തില്‍, എം.എസ്. വിദ്യാറാണി എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi