Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്രാമീണമേഖലയില്‍ നിയന്ത്രണം ശക്തമാക്കി പൊലീസ്

ഗ്രാമീണമേഖലയില്‍ നിയന്ത്രണം ശക്തമാക്കി പൊലീസ്

വിതുര: ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പൊലീസ്. ശക്തമായ പരിശോധനയെ തുടര്‍ന്ന് പൊന്‍മുടി - തിരുവനന്തപുരം സംസ്ഥാനപാതയില്‍ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളും മരുന്നും മറ്റും വാങ്ങുന്നതിനായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. അനാവശ്യമായി പുറത്തിറങ്ങിയവരെ പൊലീസ് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു. മതിയായ കാരണങ്ങളില്ലാതെ എത്തിയവരെ പൊലീസ് തിരിച്ചയച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകള്‍ അടച്ചിട്ടുണ്ട്. പൊന്‍മുടി - നെടുമങ്ങാട് റൂട്ടില്‍ വിതുര കലുങ്ക് ജംഗ്ഷനില്‍ പൊലീസ് കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി വിതുര, പൊന്‍മുടി, വലിയമല പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തി. അതേസമയം കൊവിഡ് വ്യാപനം പൊലീസ് ഉദ്യോഗസ്ഥരേയും വലയ്ക്കുകയാണ്. വിതുര പൊലീസ് സ്റ്റേഷനില്‍ മാത്രം സി.ഐക്കും എസ്.ഐക്കുമടക്കം 13 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്. തൊളിക്കോട് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തില്‍ നിലവില്‍ അഞ്ഞൂറോളം പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി രണ്ടാം തരംഗത്തില്‍ ഇരുപത് പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. കഴിഞ്ഞ ദിവസം തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടിയിലും വിതുര പഞ്ചായത്തിലെ ഇറയംകോടുമായി രണ്ട് വീട്ടമ്മമാര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലും കൊവിഡിന്റെ താണ്ഡവം തുടരുകയാണ്.

 ബോണക്കാട് തോട്ടം മേഖലയിലും കൊവിഡ്

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ വിതുര പഞ്ചായത്തിലെ ബോണക്കാട്ട് തോട്ടം മേഖലയില്‍ ആര്‍ക്കും കൊവിഡ് പിടികൂടിയിരുന്നില്ല. കൊവിഡ്മുക്ത വാര്‍ഡ് എന്ന പേരും ബോണക്കാടിന് ലഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ ബോണക്കാട്ടും കൊവിഡ് പിടിമുറുക്കി. ഇരുപതോളം പേരാണ് കൊവിഡ് ബാധിച്ച്‌ ഇവിടെ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ച്‌ ദുരിതത്തിലായ തോട്ടം തൊഴിലാളികള്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

 ഒറ്റപ്പെട്ട് ആദിവാസികള്‍

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ വിതുര, തൊളിക്കോട് പഞ്ചായത്തിലെ ആദിവാസി മേഖലകള്‍ ദുരിതത്തിലായിരിക്കുകയാണ്. മിക്ക മേഖലകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്തമഴ കൂടി വന്നതോടെ ഇവരുടെ ജീവിതം കഷ്ടത്തിലായി. പുറംലോകവുമായി ബന്ധപ്പെടുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. വിതുര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലകളില്‍ വാക്സിനേഷന്‍ ക്യാമ്ബ് നടത്തുന്നുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി ഇരുന്നൂറോളം ആദിവാസികള്‍ക്കാണ് കൊവിഡ് പിടികൂടിയത്. തൊളിക്കോട് പഞ്ചായത്തിലും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi