Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്രന്ഥശാല ദിനാചരണം

ഗ്രന്ഥശാല ദിനാചരണം

ലനല്ലൂർ: ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഗ്രന്ഥശാല ദിനാചരണം നടത്തി. വായനശാലക്കു മുമ്പില്‍ സെക്രട്ടറി വി.സുരേഷ്‌കുമാർ പതാക ഉയർത്തി.

വായനശാല പ്രസിഡന്റ് എ.മുഹമ്മദാലി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.എസ്.ജയൻ, ക്ലബ്ബ് പ്രസിഡന്റ് കെ.സുബിൻ, സെക്രട്ടറി ബി.കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ വി.ഗിരീഷ്‌കുമാർ, സി.എം.ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു. വായനശാലക്കുചുറ്റും മണ്‍ചിരാത് കത്തിച്ച്‌ അക്ഷര ദീപം തെളിയിച്ചു. ഗ്രന്ഥശാലയും യുവാക്കളും എന്ന വിഷയത്തില്‍ ചർച്ച നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi