Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഗുണ്ട ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു

തൊടുപുഴ: കുമാരമംഗലം ഉരിയരിക്കുന്നില്‍ ഗുണ്ടാ ആക്രമണം. യുവാവിന് വടിവാളിനു വെട്ടേറ്റു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

കുമാരമംഗലം കരിക്കുംതോട്ടത്തില്‍ സനത്തിന് വടിവാളിനു വെട്ടേറ്റു. തിരുവനന്തപുരം സ്വദേശികളായ നാലു യുവതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സനത്തും സുഹൃത്തായ രതീഷും തമ്മിലുണ്ടായ കടുത്ത വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. സംഭവത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi