Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

വെഞ്ഞാറമൂട്: കഴക്കൂട്ടം മേനംകുളത്ത് നിന്നും പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറിയില്‍ തീ പട‌ര്‍ന്നത് വേളാവൂര്‍ പ്രദേശത്തെ ആശങ്കയിലാഴ്ത്തി. മേനംകുളത്ത് നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഭാരത് ഗ്യാസ് ഏജന്‍സിയുടെ ലോറി സംസ്ഥാന പാതയില്‍ വേളാവൂരിന് സമീപം എത്തിയപ്പോള്‍ ലോറിയുടെ പിന്‍ ടയറുകളില്‍ തീ പടരുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ വെഞ്ഞാറമൂട് ഫയര്‍പോഴ്സ് സ്ഥലത്ത് എത്തി വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ഗ്രേഡ് അസിസ്റ്റന്റ് ഓഫീസര്‍ രാജേന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ അരുണ്‍ മോഹന്‍, ബിജേഷ്, സനല്‍, ശരത്, സുരേഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi