ചിറയിന്‍കീഴ്: പിള്ളയാര്‍കുളം ഗവ. യു.പി.എസില്‍ സമ്ബൂര്‍ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും സമ്ബൂര്‍ണ ക്ലാസ് ലൈബ്രറി ഉദ്ഘാടനവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്ബര്‍ ജോഷിബായ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേളകളില്‍ മികച്ച ഗ്രേഡും സമ്മാനങ്ങളും നേടിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സലീനാബായ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ഫെല്ലോഷിപ്പ് നേടിയ കലാമണ്ഡലം അഭിനന്ദിന്റെ ചെണ്ടമേളവും അരുണ്‍കുമാറിന്റെ കഥകളിയും അരങ്ങേറി.

