അടിമാലി: അടിമാലി ഹണി ട്രാപ്പ് കേസ്സില്‍ അഭിഭാഷകന്‍ ബെന്നി മാത്യുവിനെ പൊലീസ് ഇന്നലെ അടിമാലി കോടതിയില്‍ ഹാജരാക്കി. അടിമാലിയിലെ ചെരുപ്പ് വ്യാപാരി ,ഇരുമ്ബുപാലം സ്വദേശി, അടിമാലിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരെ വിവിധ സമയങ്ങളില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അടിമാലി പൊലീസിന് രണ്ട് ദിവസത്തേയ്ക്ക് വിട്ടുകൊടുത്തിരുന്നു. പൊലീസിന്റെ തെളിവെടുപ്പില്‍ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷിണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അന്വേഷണ നടപടികള്‍ നടത്തുന്നുണ്ടന്ന് പൊലീസ് അറിയിച്ചു.
