Sunday, 01 Aug, 3.20 am കേരളകൗമുദി

വിദേശം
ഹോ​ങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകന്​ തടവ്ശിക്ഷ

ഹോ​ങ്കോംഗ്​ സിറ്റി: ഹോ​ങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകന്​ ദേശീയ സുരക്ഷ നിയമം ചുമത്തി

ഒമ്ബതുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഇത്തരത്തില്‍ ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്​. ടോംഗ് യിംഗ്​ കിറ്റ്​ എന്ന 24 കാരനെയാണ്​ ജൂലായ് ഒന്നിനു നടന്ന ജനാധിപത്യ പ്രക്ഷോഭ റാലിക്കിടെ ഒരു കൂട്ടം പൊലീസുകാരെ മോ​ട്ടോര്‍ സൈക്കിള്‍ കയറ്റി

കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ഭീകരക്കുറ്റം ചുമത്തി ശിക്ഷിച്ചത്​. ഹോ​ങ്കോംഗിനെ സ്വതന്ത്രമാക്കൂ, ഇത്​ നമുക്കായുള്ള വിപ്ലവം എന്ന ബാനറും കിറ്റ്​ കൈകളിലേന്തിയിരുന്നു. ഈ മുദ്രാവാക്യം ജയില്‍ശിക്ഷക്ക്​ കാരണമാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top