Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇ.ഡി പിടിച്ചെടുത്ത സ്ഥലത്ത് മത്സ്യവ്യാപാരമെന്ന് പരാതി

മ്പലപ്പുഴ: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത സ്ഥലത്ത് സ്വകാര്യ വ്യക്തി അനധികൃതമായി മത്സ്യ മാർക്കറ്റാരംഭിച്ചതായി പരാതി.

അമ്പലപ്പുഴ ടൗണ്‍ ഹാളിന് തെക്ക് ഭാഗത്തായി ദേശീയപാതയോരത്താണ് മത്സ്യ മാർക്കറ്റ് ആരംഭിച്ചത്. വർഷങ്ങള്‍ക്ക് മുമ്പ് നഴ്സിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കേസ് പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയും സ്ഥലം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഈ സ്ഥലത്താണ് പഞ്ചായത്തിന്റെ യാതൊരു അനുമതിയുമില്ലാതെ വ്യാപാരം നടക്കുന്നതെന്ന് അമ്പലപ്പുഴ പൊലീസിനും തെക്ക് ഗ്രാമ പഞ്ചായത്തിനും നാട്ടുകാർ

നല്‍കിയ പരാതിയില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi