Dailyhunt
ഇ.എസ്.ഐ ക്വാട്ട നിഷേധം; കശുഅണ്ടി  തൊഴിലാളികളുടെ സത്യാഗ്രഹം

ഇ.എസ്.ഐ ക്വാട്ട നിഷേധം; കശുഅണ്ടി തൊഴിലാളികളുടെ സത്യാഗ്രഹം

കൊല്ലം: ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ മക്കള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ സംവരണം ചെയ്തിരുന്ന മെഡിക്കല്‍, ദന്തല്‍ സീ​റ്റുകള്‍ റദ്ദാക്കിയതിനെതിരെ കാഷ്യു കോര്‍പ്പറേഷന്‍, കാപ്പക്സ് എന്നിവയുടെ നേതൃത്വത്തില്‍ കൊല്ലം ഇ.എസ്.ഐ സബ് റീജിയണല്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ഉദ്ഘാടനം ചെയ്തു.

സജി ഡി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജി. ബാബു, കാപ്പക്സ് ചെയര്‍മാന്‍ പി.ആര്‍. വസന്തന്‍, ജി. ലാലു, ടി.സി. വിജയന്‍, കോതേത്ത് ഭാസുരന്‍, ഇ. ഷാനവാസ് ഖാന്‍, ബി. മോഹന്‍ദാസ്, എം.എം. ഇക്ബാല്‍, ജെ.

രാമാനുജന്‍, പി. സുജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നീ​റ്റ് പരീക്ഷ എഴുതിയ തൊഴിലാളികളുടെ മക്കളും തൊഴിലാളികളും യോഗത്തില്‍ പങ്കെടുത്തു.

 ട്രേഡ് യൂണിയന്‍ ഭാരവാഹി യോഗം നാളെ

ഇ.എസ്.ഐ തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ക്വാട്ട പുനഃസ്ഥാപിക്കുന്നതിന് ഇടപെടല്‍ ശക്തമാക്കുന്നതിനായി കേന്ദ്ര ട്രേഡ് യൂണിയന്‍ ഭാരവാഹികളുടെ യോഗം നാളെ രാവിലെ 11ന് കാഷ്യു കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസില്‍ കൂടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi