തൊടുപുഴ: തൊഴിലാളികള്‍, തൊഴിലുടമകള്‍, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29ന് നടക്കും.
തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസില്‍ നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ തുടങ്ങും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കില്‍ മാനേജർ, ഡിസ്‌പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്ന വിലാസത്തിലും പി.എഫ് സംബന്ധിച്ച പരാതികള്‍ മൂന്നാർ പി.എഫ്. ഓഫീസില്‍ അസിസ്റ്റന്റ് പി.എഫ്. കമ്മിഷണർ, പി.എഫ്.
ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും നേരിട്ടോ, തപാലിലോ 28 നകം ലഭ്യമാക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികള്‍ do.munnar@epfindia.gov.in എന്ന ഇമെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.
എഫ്. നമ്പർ, യു.എ.എൻ, പി.പി.ഓ.നമ്പർ, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പർ, മൊബൈല്‍ നമ്പർ, എന്നിവ ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).
