Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ധന വിപണനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി എച്ച്‌.പി.സി.എല്‍

ഇന്ധന വിപണനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി എച്ച്‌.പി.സി.എല്‍

മുംബയ്: പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച്‌ മേയ് മാസത്തില്‍ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു.

മേയ് മാസത്തിലെ ആകെ റീട്ടെയ്ല്‍ ഇന്ധന വില്പന മുൻവർഷത്തെ 2,661 ടി.എം.ടിയില്‍ നിന്ന് 6.4% വളർച്ചയോടെ 2,832 ടി.എം.ടി ആയി ഉയർന്നു. പെട്രോള്‍ വില്പനയില്‍ 3.4 ശതമാനവും ഡീസല്‍ വില്പനയില്‍ 8 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കാർഷിക ആവശ്യങ്ങള്‍ വർദ്ധിച്ചതാണ് ഡീസല്‍ വില്പനയിലെ ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണം. മേയില്‍ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi