Dailyhunt
ഇന്ധനവിലവര്‍ദ്ധന: അടുപ്പുകൂട്ടി എന്‍.സി.പി  പ്രതിഷേധം

ഇന്ധനവിലവര്‍ദ്ധന: അടുപ്പുകൂട്ടി എന്‍.സി.പി പ്രതിഷേധം

തൃക്കാക്കര: പെട്രോള്‍, ഡീസല്‍, പാചകവാത വിലവര്‍ദ്ധനയ്ക്കെതിരെ എന്‍.സി.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ അടുപ്പുകൂട്ടി കപ്പ വേവിച്ച്‌ പ്രതിഷേധിച്ചു.

പ്രതിഷേധധര്‍ണ എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മഹിളാ ബ്ലോക്ക്‌ പ്രസിഡന്റ് സില്‍വി സുനില്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം മുരളി പുത്തന്‍വേലി, ജില്ലാ സെക്രട്ടറിമാരായ രാജു തെക്കന്‍, സുഷമ വിജയന്‍, സുനില്‍കുമാര്‍, ജോളി ആന്റണി, ഇന്ദ്രകുമാര്‍, അഞ്ജു രാജേഷ്, രാജേഷ്, അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi