Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ദിരാഗാന്ധി ആശുപത്രിക്ക് ₹36 ലക്ഷം നല്‍കി ഭീമ ജുവല്‍സ്

ഇന്ദിരാഗാന്ധി ആശുപത്രിക്ക് ₹36 ലക്ഷം നല്‍കി ഭീമ ജുവല്‍സ്

കൊച്ചി: കൊവിഡ് പോരാട്ടത്തിന് പിന്തുണയുമായി എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് 36 ലക്ഷം രൂപ സംഭാവന നല്‍കി ഭീമ ജുവല്‍സ്.

മൂന്ന് വെന്റിലേറ്ററുകള്‍, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന് മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഉപയോഗത്തിനുള്ള പോര്‍ട്ടബിള്‍ അള്‍ട്രസൗണ്ട് സ്‌കാനര്‍, ബ്രോങ്കോസ്‌കോപ്പ്, ഡിഫിബ്രിലേറ്റര്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് സി.എസ്.ആര്‍ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള സംഭാവന.

ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി. ബിന്ദു മാധവ്, മാനേജിംഗ് ഡയറക്‌ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവരില്‍ നിന്ന് ടി.ജെ. വിനോദ് എം.എല്‍.എ., ഹോസ്‌പിറ്റല്‍ പ്രസിഡന്റ് എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, ഡയറക്‌ടര്‍മാരായ ജെബി മേത്തര്‍, അഗസ്‌റ്റിന്‍ സിറിള്‍, ഇക്‌ബാല്‍ വലിയവീട്ടില്‍, പി.വി. അഷ്‌റഫ്, സി.പി.ആര്‍. ബാബു, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്. സച്ചിതാനന്ദ കമ്മത്ത് എന്നിവര്‍ തുക ഏറ്റുവാങ്ങി.

പരിചരണസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സഹായമാണ് ലഭ്യമാക്കുന്നതെന്ന് ബി. ബിന്ദുമാധവ് പറഞ്ഞു. കൊവിഡ് പോരാട്ടത്തിനായി കഴിയുംവിധം സഹായങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi