വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് നാള്‍ മാത്രം ശേഷിക്കേ അഭിപ്രായ സര്‍വേകളില്‍ വന്‍ പിന്തുണയുമായി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നേറുന്നു. ഇന്നലെ സി.എന്‍.എന്‍ നടത്തിയ സര്‍വേയിലും ബൈഡനാണ് മുന്‍തൂക്കം. ബൈഡന് 54ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ട്രംപിന് 42 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഒരാഴ്ചക്കുള്ളിലെ കണക്കുകള്‍പ്രകാരം വിവിധ ദേശീയ സര്‍വേകളില്‍ ട്രംപിനേക്കാള്‍ ഏഴു മുതല്‍ 12 വരെ ശതമാനം മുന്നിലാണ് ബൈഡന്. സര്‍വേകളില്‍ മിഷിഗന്‍, പെന്‍സല്‍വാനിയ, വിസ്കോണ്‍സന്‍ എന്നീ വലിയ സംസ്ഥാനങ്ങളില്‍ ബൈഡന് മുന്നിലാണ്.

