Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്നലെ കൊവിഡ് 482

ഇന്നലെ കൊവിഡ് 482

കൊല്ലം: ജില്ലയില്‍ ഇന്നലെ 482 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 478 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 554 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 3,450 ആയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi