Dailyhunt

ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടി യു.എ.ഇ

റിയാദ് : കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യു.എ.ഇ യില്‍ നിന്ന് ഇന്ത്യ കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി നടത്തിയതായി റിപ്പോര്‍ട്ട്. 2020ല്‍ 2900 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യുഎഇയിലേക്ക് നടത്തിയത്. എന്നാല്‍ 3000 കോടിയിലധികം ഡോളറിന്റെ ഇറക്കുമതി നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകളുള്ളത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് കയറ്റുമതിയേക്കാള്‍ ഇറക്കുമതി കൂടിയത്.

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. അതേ സമയം യു.എ.ഇ യെ സംബന്ധിച്ച്‌ ഇന്ത്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി.

പെട്രോളിയം ഉല്‍പന്നങ്ങള്‍, രത്നക്കല്ലുകള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, പഞ്ചസാര,തേയില, മാംസം, തുണിത്തരങ്ങള്‍, യന്ത്രഭാഗങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ് യു.എ.ഇ യിലേക്ക് ഇന്ത്യ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. അതേ സമയം ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്.ഇത് കൂടാതെ യു.എ.ഇ യില്‍ നിന്ന് ആഭരണങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, വിവിധ തരം ലോഹങ്ങള്‍ എന്നിവയും ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi