Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് പിന്‍വലിച്ച്‌ കുവൈറ്റ്

ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് പിന്‍വലിച്ച്‌ കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കുവൈറ്റ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ത്യയെ കൂടാതെ വിലക്ക് നേരിട്ടിരുന്ന പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വിലക്ക് പിന്‍വലിക്കുന്ന വിവരം കുവൈറ്റ് വ്യോമഗതാഗത വിഭാഗം മേധാവി നായീഫ് അല്‍ ബേദറാണ് അറിയിച്ചത്.

മെയ് ആദ്യവാരത്തിലാണ് കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടത്.

നിലവില്‍ മൂന്നാമതൊരു രാജ്യം വഴിമാത്രമേ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നത്. പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസമാകും.

അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. നിലവില്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ കുവൈറ്റിലെത്തുന്നത്. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കാര്‍ഗോ വിമാനങ്ങള്‍ക്ക് അനുമതിയുണ്ട്.

വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട :സൗദി

കൊവിഡ്നെഗറ്റീവ്സര്‍ട്ടിഫിക്കറ്റ്മതിയാകും

റിയാദ്:വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി സൗദി.വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. സൗദിയില്‍ അംഗീകാരമുള്ള വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവുകള്‍. മേയ് 20 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.എന്നാല്‍ എട്ടു വയസിനു മുകളിലുള്ളവര്‍ കൊവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്ത സാമ്ബിള്‍ പ്രകാരമായിരിക്കണം സര്‍ട്ടിഫിക്കറ്റ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi