Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയ്‌ക്ക് യു.എ.ഇ, സിംഗപ്പൂര്‍ യാത്രാ വിലക്ക്

ഇന്ത്യയ്‌ക്ക് യു.എ.ഇ, സിംഗപ്പൂര്‍ യാത്രാ വിലക്ക്

ദുബായ്/ ക്വലാലംപൂര്‍: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയും സിംഗപ്പൂരും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇയില്‍ നാളെ മുതല്‍ 10 ദിവസത്തേക്കാണ് വിലക്ക്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്‌ത യാത്രക്കാരെയും രാജ്യത്തേക്കു വരാന്‍ അനുവദിക്കില്ല. വിമാനക്കമ്ബനികള്‍ക്ക് ഇതു സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പു വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് സിംഗപ്പൂര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമാണ്.

നേപ്പാള്‍ വഴി പോകാം;

എന്‍.ഒ.സി വേണ്ട

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി എത്തുന്നവര്‍ക്ക് നേപ്പാള്‍ വഴി വിമാനത്തില്‍ മറ്റു രാജ്യങ്ങളിലേക്കു പോകാന്‍ ഇന്നു മുതല്‍ ജൂണ്‍ 19 വരെ എന്‍.ഒ.സി ഒഴിവാക്കിയതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കും. എന്നാല്‍ പാസ്‌പോര്‍ട്ട് അല്ലാതെ, മറ്റ് തിരിച്ചറിയല്‍ രേഖകളുമായി നേപ്പാള്‍ വഴി മറ്റു രാജ്യങ്ങളിലേക്കു പോകാന്‍ എന്‍.ഒ.സി വേണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi