പാവറട്ടി : ഹയർ സെക്കൻഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി ഇരട്ടകള്‍. തിരുനെല്ലൂർ കുരിക്കളകത്ത് കെ.എസ്. മുബാറക്കിന്റെയും ഷംനാ മുബാറക്കിന്റെയും മക്കളായ ഷസ്മിൻ, ഷസ്‌നിൻ എന്നിവരാണ് ഫുള്‍ എ പ്ലസ് നേടിയത്.
പാടൂർ അലീമുല്‍ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ചിട്ടയായ പഠന രീതിയും മാതാപിതാക്കളുടെയും സ്‌കൂള്‍ അദ്ധ്യാപകരുടെയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു. ബയോളജി സയൻസ് പഠിച്ച ഇവർക്ക് ഭാവിയില്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹം.പാടൂർ അലീമുല്‍ ഇസ്ലാം ഹയർ സെക്കഡറി സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ സ്റ്റാഫ് കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിൻസിപ്പല്‍ സജന ഹുസൈൻ, ആർ.എച്ച്.ഹാരിസ്, ഫാബ്‌സ് ഗ്രൂപ്പ് കോഡിനേറ്റർ ഐഷ ഇക്ബാല്‍, ഹെഡ് മിസ്ട്രസ്സ് വിസി ബോസ്, സ്റ്റാഫ് സെക്രട്ടറി പി.എം.മുഹ്‌സിൻ എന്നിവർ പങ്കെടുത്തു.

