ചേർത്തല:ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തണ്ണീർമുക്കത്ത് നടത്തുന്ന മണല്‍ ഖനനം അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ 6ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തില്‍ തണ്ണീർമുക്കം ഇറിഗേഷൻ ഓഫീസിന് മുന്നില്‍ ധർണ നടത്തി.താലൂക്ക് പ്രസിഡന്റ് എം.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.കരയോഗം ജോയിന്റ് സെക്രട്ടറി ആർ.
പുരുഷോത്തമൻ കൈതവിളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സുരേഷ് കരിയില്‍,ജോയിന്റ് സെക്രട്ടറി കെ.ജി.പ്രകാശൻ, ഖജാൻജി ഹരിദാസ് തോട്ടുങ്കല്‍,പഞ്ചായത്തംഗം ബിന്ദു സദാനന്ദൻ, കൗണ്‍സില്‍ അംഗം എം.വി.ഉദയകുമാർ,കരയോഗം സെക്രട്ടറി എസ്.ഷാജിമോൻ,വനിതാ വിഭാഗം സെക്രട്ടറി സീമ ശിവാനന്ദൻ,ഗീതാ ഷണ്മുഖൻ,ആർ.ബിജു,ഗീതാരാജു എന്നിവർ സംസാരിച്ചു.

