അമേരിക്ക: നാസയുടെ ചൊവ്വാ ദൗത്യവാഹനമായ പെഴ്സീവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു. ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടാതെ റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇതോടെ ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ ഓക്സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ സാധിക്കും.
മോക്‌സി(MOXIE)
മോക്‌സി(MOXIE) അല്ലെങ്കില്‍ ദ മാഴ്സ് ഇന്‍ - സിടു റിസോര്‍ഴ്സ് എക്സിപെരിമെന്റെന്ന (The Mars Oxygen In-Situ Resource Utilization Experiment) സ്വര്‍ണാവരണമുള്ള പെട്ടിയാണ് ഓക്സിജന്‍ വികസിപ്പിച്ചെടുത്തത്. പെഴ്സീവിയറന്‍സ് റോവറിന്റെ മുന്‍ ഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
പ്രവര്‍ത്തനം
വൈദ്യുതി ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്‌സിജന്‍ ആറ്റങ്ങളുമായി മോക്‌സി വിഘടിപ്പിക്കും. വിഘടനത്തിന്റെ ഉപോത്പന്നമായി കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകും. അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യം ഉത്പാദിപ്പിച്ചത്.സാധാരണയായി ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്.
എളുപ്പമാണ് പ്രായോഗികവും
ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ പ്രായോഗികവും എളുപ്പവുമാണ് ഓക്സിജന്‍ നിര്‍മ്മാണം. 96 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷമാണ് ഇത് എളുപ്പമാക്കുന്നത്.
നേട്ടങ്ങള്‍
ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെഴ്സീവിയറന്‍സ്ചൊവ്വയില്‍ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങള്‍ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു.
ഏപ്രില്‍ 19 ന് ചെറു ഹെലികോപ്ടറായ ഇന്‍ജെന്യുയിറ്റി ചൊവ്വയില്‍ പറന്നു

