Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജഗൻ ഷാജി കൈലാസ് ചിത്രം ഇന്ന് ആരംഭിക്കും;  ചിരിപ്പിക്കാൻ വീണ്ടും സുരാജ്

ജഗൻ ഷാജി കൈലാസ് ചിത്രം ഇന്ന് ആരംഭിക്കും; ചിരിപ്പിക്കാൻ വീണ്ടും സുരാജ്

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴയില്‍ ആരംഭിക്കും.

നേരത്തേ പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിക്കാനായിരുന്നു തീരുമാനം.ദിലീപ് നായകനായ നീക്കത്തിനുശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമൻ ആണ് നി‌‌ർമ്മാണം. കോമഡി ട്രാക്കില്‍ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അച്ഛൻ വേഷം ആണ് സുരാജിന്.

നീക്കത്തിന് രചന നിർവഹിച്ച വിബിൻ ബാലചന്ദ്രൻ ആണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം. നീക്കത്തിന് ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.അഭിനയജീവിതത്തിലെ ഏറ്റവും മികച്ച യാത്രയിലാണ് സുരാജ് വെഞ്ഞാറമൂട്. ജയിലർ 2ല്‍ പ്രതിനായക വേഷത്തില്‍ തിളങ്ങിയ സുരാജ് പ്രേക്ഷകരുടെ മാത്രമല്ല , രജനികാന്തിന്റെ പ്രശംസയും ഏറ്റുവാങ്ങി. തമിഴില്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രം ആണ് ജയിലർ 2. വീരധീരശൂരൻ പാർട് 2 ആണ് അരങ്ങേറ്റം ചിത്രം. യൂത്ത് , കര എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

അതേസമയം, ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ നീക്കം റിലീസിന് ഒരുങ്ങുന്നു. പൂർണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രം ആണ് നീക്കം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയുണ്ട്. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ. എസ്, ഉർവ്വശി തിയറ്റേഴ്‌സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാല്‍ ഗാഡ,കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ സന്ദീപ് സേനൻ,അലക്‌സ് ഇ. കുര്യൻ, ധവാല്‍ ഗാഡ എന്നിവർ ചേർന്നാണ് നി‌ർമ്മാണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi