Dailyhunt

ജാഗ്രത കൈവിടാതെ ചൈല്‍ഡ് ലൈന്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തും കര്‍മനിരതരായി ജില്ലാ ചൈല്‍ഡ് ലൈന്‍. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഒരോ കേസുകള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ ചൈല്‍ഡ് ലൈനിന് മുന്നിലെത്തുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതയില്‍ കുറവ് വന്നിട്ടില്ല.

ലൈംഗിക അതിക്രമങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ശാരീരിക അതിക്രമ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നെങ്കിലും ജൂണ്‍ മുതല്‍ ഇത്തരം കേസുകളുടെ എണ്ണം കുറഞ്ഞതായി ചൈല്‍ഡ് ലൈന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മനോജ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി അനാവശ്യ മെസേജുകള്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന ഭീഷണി തുടങ്ങിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലുമായി സഹകരിച്ചാണ് ഇത്തരം കേസുകള്‍ പരിഹരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും കൗണ്‍സിലിംഗ് മുടങ്ങാതിരിക്കാന്‍ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചൈല്‍ഡ്‌ലൈന്‍ ടോള്‍ഫ്രീ നമ്ബറായ 1098, ജില്ലാതലത്തില്‍ 04712339159 എന്നീ നമ്ബറുകളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച്‌ ഏതു സമയത്തും വിവരങ്ങള്‍ നല്‍കാമെന്ന് ജില്ലാ കോ‌ര്‍ഡിനേറ്റ‌ര്‍ മെറീന പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi