
കയ്പമംഗലം: പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവന്‍ മിഷന്‍ പ്രവൃത്തി പെരിഞ്ഞനം പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് തലത്തില്‍ 900 പേരുടെ ലിസ്റ്റ് തയ്യാറാക്കിയതില്‍ ആദ്യഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 300 പേര്‍ക്കാണ് ഇപ്പോള്‍ കണക്ഷന്‍ നല്‍കി വരുന്നത്. കേന്ദ്ര സംസ്ഥാന വിഹിതവും ത്രിതല പഞ്ചായത്ത് വിഹിതവും ഗുണഭോക്തൃ വിഹിതവും അടക്കം 9 കോടിയോളം രൂപയാണ് 2,500 കണക്ഷന്‍ നല്‍കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഗുണഭോക്താക്കള്‍ക്കു കണക്ഷന്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന തുകയുടെ 10% മാത്രമാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. പെരിഞ്ഞനം പഞ്ചായത്തില്‍ നടന്ന പഞ്ചായത്ത് തല കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം പെരിഞ്ഞനം വെസ്റ്റ് ഒന്നാം വാര്‍ഡില്‍ സമിതി പടിഞ്ഞാറ് വശം തങ്ക ഗംഗാധരന്റെ വീട്ടില്‍ പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പില്‍ നിന്നും വെള്ളം നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി. ജിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. . പദ്ധതി പൂര്‍ത്തീകരിക്കുന്നത്തോടെ പെരിഞ്ഞനം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനാകും.