Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജലാശയത്തിലേക്ക് മാലിന്യം  ഒഴുക്കിവിടുന്നതായി പരാതി

ജലാശയത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതായി പരാതി

കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്ത്‌ എട്ടിരുത്തിയില്‍ എള്ളുവിള കുളത്തിന് സമീപത്തെ തോട്ടില്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി. എള്ളുവിളയില്‍ നിന്ന് അന്തിയൂര്‍കോണം ഭാഗത്തേക്ക് ഒഴുകുന്ന തോട്ടിലാണ് മലിനജലം പതിക്കുന്നത്. കാട്ടാക്കടയിലെ പ്രമുഖ ആശുപത്രിയിലെ സെപ്ടിക് ടാങ്ക് മാലിന്യം ഉള്‍പ്പടെ ഈ തോട്ടിലേക്ക് ഒഴുക്കി വിടുന്നതായിട്ടാണ് പരാതിയുള്ളത്. നിരവധിപേര്‍ ആശ്രയിക്കുന്ന തോടാണ് ഇപ്പോള്‍ മലിനജലം ഒഴുകി മലിനമായിരിക്കുന്നത്. തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തോട്ടിലേക്ക് ഒഴുകുന്ന ജലം സമീപത്തെ കുളത്തിലും ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ ആശുപത്രിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നില്ലെന്നാണ് ആശുപത്രി ആധികൃതര്‍ പറയുന്നത്.

എന്നാല്‍ തോട് മലിനമാകുന്നതെങ്ങനെയെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi