തൃശൂർ: സ്വകാര്യ ചിട്ടി മേഖലയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ വിജയികളായ ജനപ്രതിനിധികളെ ആള്‍ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ആദരിക്കും.
ഇന്ന് വൈകിട്ട് 2.30ന് സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തില്‍ രാജൻ ജെ.പല്ലൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ ആദരസമർപ്പണം നടത്തും. സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കല്‍ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി.ജോർജ് ജനപ്രതിനിധികളെ പരിചയപ്പെടുത്തും. ഓണ്‍ലൈൻ ചിട്ടി നടത്തിപ്പ് സംബന്ധിച്ചുള്ള പ്രായോഗിക പഠന ശില്‍പ്പശാല 2.30ന് ആരംഭിക്കും.

