കാസര്‍കോട്: ഗുരുതരമായ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടര്‍ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 'പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ' ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 മണി വരെയാണ് പരിശോധന നടത്തുന്നത്.
ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്റ് മാരായ ഡോ. എം. കുഞ്ഞിരാമന്‍, ഡോ. എം. കൃഷ്ണനായക്, ഡോ. സി.എച്ച്. ജനാര്‍ദ്ദനനായ്ക് എന്നിവരാണ് രോഗികളെ പരിശോധിക്കുന്നത്.
സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ട രോഗികള്‍ക്കാണ് തുടര്‍ പരിശോധനയും ചികിത്സയുമാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കിലൂടെ നല്‍കുന്നത്.
