നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ന് ആതിഥേയരായ ഇംഗ്ളണ്ട് മുന്നിലാണ്.
ആദ്യ മത്സരം മഴ കാരണം റദ്ദാക്കിയിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ 190 റണ്‍സ് പിന്തുടർന്ന ഇംഗ്ളണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ഇന്ത്യയുടെ വിജയ പ്രതീക്ഷയോടൊപ്പം സഞ്ജു സാംസണ്‍ ഇന്ന് മത്സരത്തിനിറങ്ങുമോ എന്ന ആകാംഷയിലാണ് ആരാധകർ.
മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ തന്റെ ആദ്യ അന്തരാഷ്ട്ര മത്സരത്തിനറങ്ങിയ വൈഭവ് സൂര്യവംശിക്ക് പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് താരത്തിന്റെ തനത് വെടിക്കെട്ട് ബാറ്റിംഗ് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം, അന്തിമ ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമോ എന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. അയർലണ്ടിനെതിരെ പരമ്പരനഷ്ടമായതിന് പിന്നാലെ ഇംഗ്ളണ്ടിനെതിരായ മത്സരത്തിലെ തോല്‍വിയും കടുത്ത സമ്മർദ്ദമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്.
സിബാംവെ പര്യടനത്തിലും സഞ്ജു സാംസണെ ടീമില്‍ നിന്ന് ഒഴിവാക്കി വൈഭവിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിനെതിരായ പരമ്പരയില്‍ ടീമിലുള്‍പ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു, ഇന്ന് നടക്കുന്ന മത്സരത്തില്‍ അന്തിമ ഇലവനില്‍ സഞ്ജുവിനെ തിരഞ്ഞെടുക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

