ചേർത്തല:സി.പി.എം അരൂർ എരിയാ കമ്മറ്റി അംഗവും ജെ.എസ്.എസ് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ആർ.പൊന്നപ്പൻ രാജിവച്ച് ജെ.എസ്.
എസില്‍ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും അകലുകയും പാർലമെന്ററി ജനാധിപത്യത്തിന്റെ ജീർണതകളില്‍ നിപതിക്കുകയും ചെയ്തിരിക്കുന്നു. സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും രാഷ്ട്രീയം ജനസേവനത്തിന് ഉള്ളതെന്ന് സ്വജീവിതം കൊണ്ടു തെളിയിക്കുകയും ചെയ്ത ഗൗരിയമ്മയും അവരുയർത്തിയ മുദ്രാവാക്യങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്. സാമൂഹ്യ നീതിയുടെ രാഷ്ട്രീയം മുദ്രാവാക്യമായി അംഗീകരിച്ച് പ്രവർത്തിക്കുന്ന അഡ്വ.രാജൻ ബാബുവിന്റെ നേതൃത്വം അംഗീകരിച്ച് ജെ. എസ്.എസില്‍ പ്രവർത്തിക്കാ തീരുമാനിച്ചതായി ആർ.പൊന്നപ്പൻ അറിയിച്ചു.
