Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജീവദ്യുതി : രക്തദാന ക്യാമ്ബ്

ജീവദ്യുതി : രക്തദാന ക്യാമ്ബ്

തഴവ: നാഷണല്‍ സര്‍വീസ് സ്കീം സംഘടിപ്പിയ്ക്കുന്ന ജീവദ്യുതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുലശേഖരപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.

പദ്ധതിയനുസരിച്ച്‌ ജില്ലയിലെ 100 എന്‍ .എസ് .എസ് യൂണിറ്റുകളില്‍ നിന്നായി 7000 യൂണിറ്റ് രക്തംശേഖരിക്കുക എന്നതാണ് ലക്ഷ്യം. എന്‍. എസ്. എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.

ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. ടി. എ പ്രസിഡന്റ് ജി .

രഘു അദ്ധ്യക്ഷനായി. എന്‍ .എസ് .എസ് ദക്ഷിണ മേഖല കണ്‍വീനര്‍ പി. ബി.ബിനു മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ .ജി.

പ്രകാശ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ബി. ഷീല, ഹെഡ്മിസ്ട്രസ് ശ്രീജാഗോപിനാഥ്, പ്രോഗ്രാം ഓഫീസര്‍ അന്‍സാര്‍, പി .എം. ഷാജിമോന്‍, കെ .സന്തോഷ്, സജീവ് എന്നിവര്‍ സംസാരിച്ചു. ജില്ല ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടയാണ് ക്യാമ്ബ് സംഘടിപ്പിച്ചത്. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി സാന്‍ഷ്യ ക്യാമ്ബിന് നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi