Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  100 കോടി രൂപയുമായി ജോയ്‌ആലുക്കാസ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയുമായി ജോയ്‌ആലുക്കാസ്

70-ാം ജന്മദിനത്തില്‍ പ്രഖ്യാപനം

കൊച്ചി: ജോയ്‌ആലുക്കാസ് സ്ഥാപകനും ആഗോള ജുവലറി ഗ്രൂപ്പായ ജോയ്‌ആലുക്കാസിന്റെ ചെയർമാനുമായ ഡോ.

ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷവേളയില്‍ 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഭവനനിർമാണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, നിർധനർക്കുള്ള ചികിത്സാസഹായം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ തുക വിനിയോഗിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്ന പദ്ധതികള്‍ സുതാര്യമായ സംവിധാനത്തിലൂടെ നടപ്പാക്കുമെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തികസഹായം, ഹൃദ്രോഗികള്‍ക്ക് സൗജന്യ പേസ്‌മേക്കറുകള്‍, മറ്റ് ചികിത്സാസഹായങ്ങള്‍ എന്നിവ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 550-ലധികം വീടുകള്‍ നിർമ്മിച്ചുനല്‍കിയിട്ടുണ്ട്. വിദ്യാർഥികള്‍ക്കായി 'ജോയ് ഓഫ് ഹോപ്പ്' സ്കോളർഷിപ്പുകളും വനിതകള്‍ക്കായി സംരംഭകത്വ പരിശീലനവും നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി 'ജോയ് ഫോർ എർത്ത്' പദ്ധതിയും നടപ്പാക്കുന്നുണ്ട്.

കൊച്ചിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി ,ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ് പട്ടാഭിരാമൻ, നവാസ് മീരാൻ, മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, എംഎല്‍എമാരായ ഉമാ തോമസ്, ടി ജെ വിനോദ്, കൊച്ചി മേയർ വി കെ മിനിമോള്‍ തുടങ്ങിയവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi