Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജീവന്‍ ഭയന്ന് ന്യൂസിലാന്റ് ഓടിയതോടെ, സ്വന്തം നാണക്കേട് ഇന്ത്യക്കാരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച പാക് മന്ത്രിയെ പരിഹസിച്ച്‌  ട്രോള്‍ ഉത്സവം

ജീവന്‍ ഭയന്ന് ന്യൂസിലാന്റ് ഓടിയതോടെ, സ്വന്തം നാണക്കേട് ഇന്ത്യക്കാരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച പാക് മന്ത്രിയെ പരിഹസിച്ച്‌ ട്രോള്‍ ഉത്സവം

ഇസ്ലാമാബാദ് : സുരക്ഷ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ മത്സരം ആരംഭിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേ പാകിസ്ഥാനില്‍ നിന്നും ന്യൂസിലാന്റ് ടീം പിന്‍വാങ്ങിയതിനെ തുടര്‍ന്നുണ്ടായ നാണക്കേടിലാണ് പാക് ഭരണകൂടം.

ന്യൂസിലാന്റിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ഫലത്തില്‍ പാകിസ്ഥാനെ വിദേശികള്‍ക്ക് ചെല്ലാനാവാത്ത ഭീകരരാജ്യമെന്ന് മുദ്രകുത്തിയതിന് സമമായിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി പാകിസ്ഥാനില്‍ അടുത്തെങ്ങും ആരംഭിക്കുവാനും സാദ്ധ്യതയില്ല. ന്യൂസിലാന്റ് പിന്‍വാങ്ങിയതിനുള്ള കാരണം ഇന്ത്യയുടെ തലയില്‍ വച്ച്‌ പ്രതിരോധം തീര്‍ക്കുന്നതിനാണ് തുടക്കം മുതല്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ന്യൂസിലാന്റ് അധികാരികള്‍ക്ക് ഭീഷണി കലര്‍ന്ന ഇമെയില്‍ സന്ദേശം ലഭിച്ചുവെന്ന് പാക് അധികാരികള്‍ പറയുന്നു. ഈ മെയില്‍ അയച്ചത് ഇന്ത്യയില്‍ നിന്നാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പാകിസ്ഥാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി പത്രസമ്മേളനത്തില്‍ 'തെഹ്രീക് ഇതാലിബാന്‍ പാകിസ്ഥാന്‍' എന്ന തീവ്രവാദ സംഘടനയുടെ വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഭീഷണിയുണ്ടെന്ന് പ്രസ്താവിച്ചു. ഭീകര സംഘടനയുടെ വ്യാജ അക്കൗണ്ടുണ്ടാക്കിയത് ഇന്ത്യക്കാരനായ ഓം പ്രകാശ് മിശ്ര എന്ന വ്യക്തിയാണെന്നും മന്ത്രി വെളിപ്പെടുത്തി. പാക് മന്ത്രിയുടെ പ്രസ്താവന വന്നതോടെ സമൂഹ മാദ്ധ്യമങ്ങളില്‍ മന്ത്രിക്കെതിരെ ട്രോള്‍ മഴയാണ്. ഗായകനായ ഓം പ്രകാശ് മിശ്രയെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന മട്ടിലാണ് ട്രോളുകള്‍, ഇദ്ദേഹം ന്യൂസിലാന്റ് ടീമിനെ ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും ട്രോളുകളായി പ്രചരിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi