കോട്ടയം : വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറല്‍ ആശുപത്രിയിലെ പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയുടെ പ്രവര്‍ത്തനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ജീവിതശൈലി രോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യായാമവും ശുചിത്വവും ഉറപ്പാക്കി ഇത്തരം രോഗങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കണം. ചിട്ടയായ വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കണം. പൊജുജനാരോഗ്യ സംരക്ഷണത്തിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.
വി. മീനാക്ഷി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, അംഗം പി. സുഗതന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോജക്‌ട് മാനേജര്‍ ഡോ.
വ്യാസ് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, എച്ച്. എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

