Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജെയിൻ യൂണിവേഴ്‌സിറ്റിയില്‍ 'ഡിസൈൻ വേഴ്‌സ് '

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഡിസൈൻ വേഴ്‌സ് 2026' ദ്വിദിന പ്രദർശന മേള 5, 6 തിയതികളില്‍ നടക്കും.

കൊച്ചി ക്യാമ്പസില്‍ നടക്കുന്ന മേളയില്‍ ക്രിയേറ്റീവ് ഡിസൈൻ ബിരുദ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളിലും സാമൂഹിക അവബോധത്തിലും ഊന്നിയുള്ള സൃഷ്ടികളാണ് പ്രദർശിപ്പിക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് 6വരെയാണ് സന്ദർശന സമയം.

ഭാവിയുടെ ഡിസൈൻ സങ്കല്‍പ്പങ്ങളും വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ മേഖലകളിലെ ബ്രാൻഡിംഗ്, വിഷ്വല്‍ കമ്മ്യൂണിക്കേഷൻ, ടൈപ്പോഗ്രാഫി, പാക്കേജിംഗ് തുടങ്ങിയവയിലെ നൂതന ആശയങ്ങള്‍ പ്രദർശനത്തിന്റെ പ്രധാന ആകർഷണമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi