Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജി.എസ്.ടിയില്‍ ആശ്വാസം

ജി.എസ്.ടിയില്‍ ആശ്വാസം

ന്യൂഡല്‍ഹി: എട്ടുമാസത്തിനിടെ ആദ്യമായി ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കടന്നു. ഒക്‌ടോബറില്‍ 1.05 ലക്ഷം കോടി രൂപയാണ് ജി.എസ്.ടിയായി കേന്ദ്രം സംസ്ഥാനങ്ങളും ചേര്‍ന്ന് സമാഹരിച്ചത്. 2019 ഒക്‌ടോബറില്‍ സമാഹരണം 95,379 കോടി രൂപയായിരുന്നു.

കഴിഞ്ഞമാസത്തെ സമാഹരണത്തില്‍ 19,193 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 25,411 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. 52,540 കോടി രൂപ സംയോജിത ജി.എസ്.ടിയായും 8,011 കോടി രൂപ സെസായും പിരിച്ചു. 80 ലക്ഷം ജി.എസ്.ടി-ആര്‍ 3ബി റിട്ടേണുകളും സമര്‍പ്പിക്കപ്പെട്ടു.

ഉത്സവകാലത്ത് വിപണി സജീവമായതാണ് കഴിഞ്ഞമാസം കരുത്തായത്. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് നിര്‍ബന്ധമായ ഇ-വേ ബില്ലുകളുടെ എണ്ണം 21 ശതമാനം വര്‍ദ്ധിച്ചതും സമ്ബദ്‌വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയാണെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡേ പറഞ്ഞു.

സമാഹരണം ഇതുവരെ

(തുക കോടിയില്‍)

ഏപ്രില്‍ : ₹32,712

മേയ് : ₹62,151

ജൂണ്‍ : ₹90,917

ജൂലായ് : ₹87,422

ആഗസ്‌റ്റ് : ₹86,449

സെപ്‌തംബര്‍ : ₹95,449

ഒക്‌ടോബര്‍ : ₹1.05 ലക്ഷം

കുറയുന്ന വരുമാനം

നടപ്പുവര്‍ഷം ഏപ്രില്‍-ഒക്‌ടോബറില്‍ ജി.എസ്.ടി സമാഹരണത്തില്‍ കുറവ് 20 ശതമാനമാണ്. കേന്ദ്ര പ്രത്യക്ഷ നികുതി വരുമാനം 22 ശതമാനം, കോര്‍പ്പറേറ്റ് നികുതി വരുമാനം 26 ശതമാനം എന്നിങ്ങനെയും കുറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi