തിരുവല്ല : ചെസ് അസോസിയേഷൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ നടന്ന 17 വയസില്‍ താഴെയുള്ള കുട്ടികളുടെ ഓപ്പണ്‍ ചെസ് മത്സരങ്ങള്‍ മുൻസിപ്പല്‍ കൗണ്‍സിലർ ത്രിലോകനാഥ് ഉദ്ഘാടനം ചെയ്തു.
ഓപ്പണ്‍ വിഭാഗത്തില്‍ ഹലേല്‍ സുനില്‍ ചാമ്പ്യനായി. ജുവൻ ജോർജ്, പ്രണവ് ആർ.സുനില്‍ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നീയാ ആൻറെൻസിൻ ചാമ്പ്യനായി. ദേവിക സതീഷ്, ആർദ്രനാഥ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 9 വയസില്‍ താഴെയുള്ള കുട്ടികളുടെ മത്സരത്തില്‍ കാശിനാഥും. ജെനിഫർ പിയും ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരാർത്ഥികള്‍ക്ക് ത്രിലോക് നാഥും പ്രമോദ് കെയും സമ്മാനദാനം നിർവഹിച്ചു.

