Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജില്ലാ നീന്തല്‍ ചാമ്പ്യൻഷിപ്പ് 11ന്

തൊടുപുഴ : 25-ാമത് ജില്ലാ ജൂനിയർ- സബ് ജൂനിയർ നീന്തല്‍ ചാമ്പ്യൻഷിപ്പ് 11ന് രാവിലെ 11 മുതല്‍ വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ നടക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10.30ന് മുമ്പ് അക്വാട്ടിക് സെന്ററിലെത്തി രജിസ്റ്റർ ചെയ്യണം. ജില്ലയില്‍ സ്ഥിര താമസമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാം. അഞ്ച് ഗ്രൂപ്പുകളിലായി പ്രത്യേക മത്സരം ഉണ്ടായിരിക്കും. ജൂനിയർ വിഭാഗത്തില്‍ 2008, 2009 വർഷത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഗ്രൂപ്പ് എയിലും 2010, 2011 വർഷത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഗ്രൂപ്പ് ബിയിലുമായി പങ്കെടുക്കാം. സബ് ജൂനിയർ വിഭാഗത്തില്‍ 2012, 2013 വർഷത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഗ്രൂപ്പ് 2ലും 2014, 2015 വർഷത്തില്‍ ജനിച്ച കുട്ടികള്‍ക്ക് ഗ്രൂപ്പ് 3യിലുമായി പങ്കെടുക്കാം. മത്സരാർത്ഥികള്‍ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യു.ഐ.ഡി നമ്പറും തിരിച്ചറിയല്‍ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. യോഗ്യത നേടുന്ന നീന്തല്‍ താരങ്ങളെ 16 മുതല്‍ 19 വരെ തീയതികളില്‍ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ സബ് ജൂനിയർ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547424141.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi