Dailyhunt
ജില്ലയില്‍ ഇന്നലെ 934 പേര്‍ക്കു കൊവിഡ്

ജില്ലയില്‍ ഇന്നലെ 934 പേര്‍ക്കു കൊവിഡ്

കൊച്ചി: ജില്ലയില്‍ ഇന്നലെ 934 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 740. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 26. ഉറവിടമറിയാത്തവര്‍ 150, ആരോഗ്യ പ്രവര്‍ത്തകര്‍ 16.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8590 ആണ്. 226 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 224 പേര്‍ എറണാകുളം ജില്ലക്കാരും രണ്ടു പേര്‍ മറ്റു ജില്ലക്കാരുമാണ്. ഇന്നലെ 1410 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2006 പേരെ ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23429 ആണ്. ഇതില്‍ 21654 പേര്‍ വീടുകളിലും 146 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും 1629 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

237 പേരെ ആശുപത്രിയില്‍/ എഫ്.എല്‍.റ്റി.സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7656

എറണാകുളം മെഡിക്കല്‍ കോളേജ് 232 .പി.വി.എസ് 27 .സഞ്ജീവനി 110 .സ്വകാര്യ ആശുപത്രികള്‍ 697 എഫ്.എല്‍.റ്റി.സികള്‍ 1775.വീടുകള്‍ 4815
ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1923 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 2062 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi