പാലക്കാട്: താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ തോട്ടം മേഖലയുള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ മേഖലകളിലും ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടു.
സമുദ്രനിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള തോട്ടങ്ങളെ സൂര്യാഘാത സാധ്യതയില്ലാത്തതിനാല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ പാലക്കാട് ജില്ലയില്‍ അനുഭവപ്പെടുന്ന അതീവ കഠിനമായ ഉഷ്ണതരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ജില്ലയിലെ എല്ലാ തോട്ടങ്ങളെയും ഈ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു.

