Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോയ്‌ആലുക്കാസ് പുതിയ ഷോറൂം തൃശൂര്‍ റൗണ്ട് ഈസ്റ്റില്‍  നാളെ തുറക്കും

ജോയ്‌ആലുക്കാസ് പുതിയ ഷോറൂം തൃശൂര്‍ റൗണ്ട് ഈസ്റ്റില്‍ നാളെ തുറക്കും

• സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍

കൊച്ചി: ലോകത്തിന്റെ പ്രിയപ്പെട്ട ജുവല്ലര്‍ ജോയ്‌ആലുക്കാസിന്റെ പുതിയ ഷോറൂം തൃശൂര്‍ റൗണ്ട് ഈസ്റ്റില്‍ ആഗസ്റ്റ് 12, ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. പഴയ സപ്‌ന തിയ്യറ്ററിനരികിലാണ് ഷോറൂം.

റെക്കാഡുകള്‍ മറികടന്ന് പ്രതിദിനം സ്വര്‍ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണം ഹോള്‍സെയില്‍ നിരക്കിലാണ് ഇവിടെ ലഭ്യമാക്കുന്നത്.

ദിവസവും വൈകീട്ട് 5 മണിയ്ക്ക് ശേഷം റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഹോള്‍സെയില്‍ റേറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ഷോറൂമിലുണ്ട്.

സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകള്‍, പേള്‍ ജുവല്ലറി തുടങ്ങി ജോയ്‌ആലൂക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരമാണ് പുതിയ ഷോറൂമിലുള്ളത്.

വേദ ടെംപിള്‍ ജുവല്ലറി, ആന്റിക് കളക്ഷന്‍സ്, കിഡ്‌സ് കളക്ഷന്‍സ്, ടര്‍ക്കിഷ് ജുവല്ലറി, മോഡേണ്‍ കണ്ടംപ്രറി കളക്ഷന്‍, സ്‌പെഷ്യല്‍ ബ്രൈഡല്‍ കളക്ഷനുകള്‍, രത്‌ന പ്രഷ്യസ് സ്റ്റോണ്‍ ജുവല്ലറി തുടങ്ങിയവും പുതിയ ഡയമണ്ട് കളക്ഷനുകളും ലഭ്യമാണ്.

വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും പഴയ സ്വര്‍ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്ബോള്‍ ഉയര്‍ന്ന മൂല്യവും ഉടന്‍ പണവും ജോയ്‌ആലുക്കാസ് ഉറപ്പ് നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi